കഴക്കൂട്ടം: തിരുവനന്തപുരം പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കഴക്കൂട്ടം മണ്ഡലത്തിലെ 25,000 പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ടു നടക്കുന്ന ബഹുജന സംഗമം ഇന്നു (തിങ്കൾ - 15/04/19) വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. ടെക്നോപാർക്കിനു നേരെ മുൻപിലായുള്ള രാജധാനി ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന കലാമേളയിൽ 5 മണിക്ക് ഗായിക ശൈലജയുടെ നേത്യത്വത്തിൽ ഗാനമേള അവതരിപ്പിക്കും. ഇരുപത്തയ്യായിരത്തോളം പേർ പങ്കെടുക്കുന്ന വമ്പൻ പരിപാടിയെന്നാണ് അവകാശപ്പെടുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ 12 മേഖലകളിൽ നിന്നുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മൂടിയണിഞ്ഞു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്നും കഴക്കൂട്ടം ജംങ്ഷൻ ചുറ്റിയുള്ള ആയിരങ്ങൾ പങ്കെടുക്കുന്ന ബൈക്ക് റാലിയും നടക്കും. തുടർന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.ദിവാകരൻ ആനാവൂർ നാഗപ്പൻ, സി.പി.ഐ അസി.സെക്രട്ടറി പ്രകാശ് ബാബു, എം.വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
25,000 പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ഇന്ന് കഴക്കൂട്ടത്ത് എൽ.ഡി.എഫിന്റെ മഹാസംഗമം





0 Comments